രാഷ്ട്രീയ കാരണത്താല്‍ സലിംകുമാറിനെ ഒഴിവാക്കിയെന്ന ആരോപണം ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ നിഷേധിച്ചു. സലിംകുമാറിനെ ഒഴിവാക്കി ഒരു മേള കൊച്ചിയിൽ നടക്കില്ല. പരാതി പരിഹരിക്കുമെന്നും കമല്‍ അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയത് വൻ വിവാദമായതിന് പിന്നാലെയാണ് പ്രതികരണം. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാരജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നുംസലിംകുമാര്‍ ന്യൂസിനോട് പറഞ്ഞു.