17.1 C
New York
Thursday, September 29, 2022
Home Kerala ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് മുകേഷ് അംബാനി.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് മുകേഷ് അംബാനി.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം വീണ്ടും തിരിച്ച് പിടിച്ച് മുകേഷ് അംബാനി. 8,280 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി* ഇതോടെ ചൈനയിലെ ഴോങ് ഷാൻ ഷനേക്കാൾ സമ്പന്നനായി വീണ്ടും അംബാനി മാറി. ചൈനീസ് ശതകോടീശ്വരനായ ഴോങ് ഷാൻഷനിൻെറ കുപ്പിവെള്ള കമ്പനിയുടെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞതാണ് മുകേഷ് അംബാനിയ്ക്ക് സ്ഥാനം തിരികെ നൽകിയത്. ഴോങിൻെറ ആസ്തി 7660 കോടി ഡോളറാണ്. ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായെ പിന്നിലാക്കി കഴിഞ്ഞ രണ്ട് വർഷം ഏഷ്യയിലെ ഏറ്റവും ധനികൻ എന്ന പദവി മുകേഷ് അംബാനി നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ വർഷം ബ്ലൂംബർഗ് ആഗോള ശതകോടീശ്വര പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ അംബാനി പിന്നീട് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അദ്ദേഹത്തിൻെറ ഇപ്പോഴത്തെ ആസ്തി 8,280 കോടി ഡോളറെങ്കിലും, കഴിഞ്ഞ വർഷം ഇത് 9,000 കോടി ഡോളറായിരുന്നു. 2020 ഡിസംബർ അവസാനമാണ് അംബാനിയ്ക്ക് ഈ സ്ഥാനം നഷ്ടമായത്. കഴിഞ്ഞ ഒറ്റയാഴ്ച കൊണ്ട് 2200 ഡോളറിലേറെയാണ് ആസ്തിയിലെ ഇടിവ് വിപണിയിൽ അസ്ഥിരമായ സ്ഥിതി നിലനിന്നിട്ടും, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പരിക്കേൽക്കാതെ രക്ഷപെടാൻ കാരണമുണ്ട്. കമ്പനിയുടെ എണ്ണ-രാസവസ്തുക്കളുടെ ബിസിനസ്സ് ഒരു സ്വതന്ത്ര യൂണിറ്റാക്കി മാറ്റുമെന്നും പ്രത്യേക ശാഖ രൂപീകരിയ്ക്കും എന്നുമുള്ള പ്രഖ്യാപനമാണ് കമ്പനിയ്ക്ക് തുണയായത്.

Facebook Comments

COMMENTS

- Advertisment -

Most Popular

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...

ഓർമ്മക്കരിന്തിരി.(കവിത)

മറവി തൻ മാറാലക്കെട്ടുകൾ നീക്കിയെൻ ഗത കാല സ്മരണ തൻ മൺചെരാതിൽ കാർത്തിക ദീപ്തികൾ ഒന്നായ് കൊളുത്തിയെൻ ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം , അതിലാദ്യ നാളം പകരുവാനായെന്റെയരികിൽ വരൂ... പ്രിയ സഖീ..നീ... നിന്നിൽനിന്നല്ലോ എന്നോർമ്മത്തുടക്കവും... അവസാനവും നിന്നിലായ് ചേരട്ടെ.. കുസൃതിക്കുറുമ്പുകൾ കാട്ടിയ ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ കൗമാരവും എന്റെ നിഴലായിരുന്നവൾ നീയല്ലയോ... ഒരുമിച്ചു...

രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു

ദില്ലി: രാജ്യത്ത് 63 അശ്ലീല വെബ് സെറ്റുകൾ നിരോധിച്ചു. കേന്ദ്ര സർക്കാർ രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 63 വെബ് സൈറ്റുകൾ കേന്ദ്രം നിരോധിച്ചെന്നും ഇതു സംബന്ധിച്ചുള്ള നിർദ്ദേശം ഇന്‍റർനെറ്റ് സേവനദാതക്കൾക്ക്...

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍പന; അമ്മ ഉള്‍പ്പെടെ മൂന്ന് പ്രവാസി വനിതകള്‍ ജയിലിലായി

നവജാത ശിശുവിനെ ഓണ്‍ലൈനില്‍ പരസ്യം നല്‍കി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസി വനിതകള്‍ക്ക് ദുബൈയില്‍ ജയില്‍ ശിക്ഷ. 12,000 ദിര്‍ഹത്തിനായിരുന്നു ആണ്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദുബൈ ക്രിമനല്‍ കോടതിയിലെ കേസ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: