17.1 C
New York
Tuesday, August 3, 2021
Home Kerala ഏഴുവയസുകാരന് ക്രൂര പീഡനം .ശരീരത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അച്ഛൻ അറസറ്റിൽ

ഏഴുവയസുകാരന് ക്രൂര പീഡനം .ശരീരത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അച്ഛൻ അറസറ്റിൽ

പത്തനംതിട്ട : അടൂരിൽ ഏഴുവയസുകാരന് അച്ഛന്റെ ക്രൂരപീഡനം. കുട്ടിയുടെ വയറും പാദങ്ങളും പൊള്ളിച്ചു. കഴിഞ്ഞ ദിവസമാണ് ക്രൂര പീഡനം നടന്നത്. ചട്ടുകം പഴിപ്പിച്ചാണ് പൊള്ളിച്ചത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. അച്ഛൻ ശ്രീകുമാറിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അച്ഛന്‍റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്‍റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിന്‍റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയിൽ എത്തിയാണ് കുട്ടിയുടെ അച്ഛൻ ക്രൂര പീഡനo നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്പും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂർ ചൈൽഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .

*സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്.*വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .ശനിയാഴ്ച ലോക്ഡൗൺ ഇല്ല.ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രി നാളെ നിയമസഭയിൽ തീരുമാനങ്ങൾ...

ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍.

*ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ പുതു ചരിത്രം കുറിച്ചു.* ടോക്കിയോ ഒളിമ്ബിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

വേറെ ചില മിടുക്കന്മാർ ഉണ്ട്. ഭൂലോക മാന്യന്മാർ എന്നു എല്ലാവരും സമ്മതിക്കുംവിധം പരസ്യത്തിൽ അവർ. "നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. എനിക്കു ഒന്നും വേണ്ടാ" എന്നു പറയും. എന്നാൽ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും, ഉദ്ദണ്ഡിച്ചും...
WP2Social Auto Publish Powered By : XYZScripts.com