ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫിനുള്ളില്‍ പ്രതിക്ഷേധം. പകരം മറ്റു സീറ്റുകളിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് മഹിളാ കോൺ. സംസ്ഥാന പ്രസിഡൻ്റ് ലതികാ സുഭാഷ് എറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് വിട്ടുകൊടുത്താല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനങ്ങളോട് നിസഹകരിക്കുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും കെപിസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന ജോസഫ് വിഭാഗത്തിനെ അനുനയിപ്പിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരെ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാനാണ് ഏറ്റുമാനൂര്‍ വിട്ടുകൊടുത്തത്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ലതിക സുഭാഷ്. അതിന് പിന്നാലെയാണ് ജോസഫ് പക്ഷത്തിനായി സീറ്റ് നല്‍കാന്‍ തത്വത്തില്‍ തീരുമാനിക്കുന്നത് അതേസമയം ഏറ്റുമാനൂരിന് പകരമായി ലതികയെ കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചെങ്കിലും പിന്നീട് തീരുമാനത്തിന് മാറ്റം വന്നതായാണ് അറിവ്. ഇതിനെ തുടര്‍ന്നാണ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലതിക രംഗത്ത് എത്തിയത്. സീറ്റ് വിഭജനത്തില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേതൃത്വം നല്‍കണമെന്നും ലതിക മാധ്യമങ്ങളോട് പ്രതികരിച്ചു.