17.1 C
New York
Monday, June 21, 2021
Home Kerala ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം നാളെ.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം നാളെ.

കോട്ടയം ഫെബ്രുവരി 20:ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം നാളെ. രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാല്‍ 5000 പേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിച്ചിട്ടുള്ളു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാളെ രാത്രി 9 മുതലാണ് ഏഴരപൊന്നാന ദര്‍ശനം. ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപൊന്നാനയെ സൂക്ഷിക്കുക. ഏട്ടാം ഉത്സവത്തിനും അറാട്ടിനും മാത്രമാണ് ഇത് പുറത്തെടുക്കുന്നത്. ഏഴാം ഉത്സവം മുതല്‍ കാഴ്ചശ്രീബലിക്കും എതിരേല്പിനും തിടമ്ബേറ്റിയ ഗജവീരന്റെ പുറത്ത് പൊന്നിന്‍കുടം ചൂടും. രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന. ഏഴരപൊന്നാന അഷ്ടദിഗ്ഗചജങ്ങളെ പ്രതിനാധനം ചെയ്യുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് 7143 കഴഞ്ച് സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചഏഴരപൊന്നാനയെ നടക്ക് വച്ചതെന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 926ല്‍ ഏഴരപൊന്നാനയെ നടക്കുവെച്ചതാണെന്നും വിശ്വാസമുണ്ട്. ചെന്തെങ്ങിന്‍ കുലകളും തളിര്‍വെറ്റിലയും പട്ടുംകട്ടിമാലകളും കൊണ്ടലങ്കരിച്ച അസ്ഥാന മണ്ഡപത്തില്‍ ഏഴരപൊന്നാനയെ ഏഴുന്നള്ളിക്കുമ്ബോള്‍ പ്രപഞ്ചമൂര്‍ത്തിയെ വണങ്ങാന്‍ ദേവന്മാരും എത്തുമെന്നാണ് സങ്കല്പം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ല​ക്ഷ​ദ്വീ​പി​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഉ​ണ്ടാ​കു​ക. ദ്വീ​പി​ലെ എ​ല്ലാ ക​ട​ക​ൾ​ക്കും ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കാം. എ​ന്നാ​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ തു​ട​രു​മെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ കളിക്കുന്നു നാലാം ദിവസമായ ഇന്ന് മഴയെത്തുടർന്ന് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിലപ്പോൾ ഇന്നത്തെ മത്സരം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. ആദ്യ ദിവസം പൂർണമായും മഴ...

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap