17.1 C
New York
Thursday, September 23, 2021
Home Kerala ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവം:കമ്മിഷന്‍ ഉള്‍പ്പടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍...

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവം:കമ്മിഷന്‍ ഉള്‍പ്പടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ തിരുവാഭരണം കാണാതായ സംഭവത്തില്‍ നടപടിയുമായി ദേവസ്വം ബോര്‍ഡ്. സംഭവത്തില്‍ തിരുവാഭരണ കമ്മിഷന്‍ ഉള്‍പ്പടെയുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. മാല നഷ്ടപ്പെട്ടത് ദേവസ്വം ബോര്‍ഡിനെ അറിയിക്കാത്തതിനാണ് നടപടി.

കമ്മിഷണര്‍ എസ് അജിത് കുമാര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍, ഏറ്റുമാനൂര്‍ ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണര്‍, ഏറ്റുമാനൂര്‍ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, മുന്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്.

മാല നഷ്ടപ്പെട്ട വിവരം ഉദ്യോഗസ്ഥര്‍ ഉന്നത അധികാരികളില്‍ നിന്ന് മറച്ചു വെച്ചതായി ദേവസ്വം വിജിലന്‍സ് എസ്പി പി പി. ബിജോയി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു ജീവനക്കാരുടെ വീഴ്ച സംബന്ധിച്ചും ദേവസ്വം ബോര്‍ഡ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: