ഏറ്റുമാനൂരിൽ വിറ്റ ടിക്കറ്റിന് ഒരു കോടി സംസ്ഥാന ഭാഗ്യക്കുറിയായ ഭാഗ്യമിത്ര ടിക്കറ്റിന്റെ ഒരു കോടി രൂപ ഏറ്റുമാനൂരിൽ വിറ്റ ടിക്കറ്റിന്. നിരപ്പേൽ ലക്കി സെന്ററിൽ നിന്നുള്ള വിജയൻ പേരൂർ എന്ന ഏജന്റ് വിറ്റ ലോട്ടറിയ്ക്ക് ആണ് ഒരു കോടി രൂപയുടെ ഭാഗ്യം. BG 369075 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് പ്രൈസ്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല ഒന്നിലധികം പേർക്ക് ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം അഞ്ചു കോടിയാണ് (അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം). രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേർക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ആണ് ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ്