ഏറ്റുമാനൂര്‍ : മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ സാലി (46) ആണ് കാര്‍ തലയിലൂടെ കയറിയിറങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവൽ പരിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു ഏറ്റുമാനൂര്‍ – മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളികവലയില്‍ ഇന്ന് ഞായറഴ്ച രാത്രി 7.30 നായിരുന്നു അപകടം. വിവാഹം കഴിഞ്ഞ് 11 വർഷമായി മക്കളില്ലാതിരുന്ന ജോയിയും സാലിയും രണ്ടാഴ്ച്ച മുൻപാണ് ഡൽഹിയിൽ നിന്നും ജൂവലിലെ ദത്തെടുത്തത് ഞായറാഴ്ച്ച ചെറുവാണ്ടൂർ പള്ളിയിൽ പോയി വരുമ്പോഴായിരുന്നു അപകടം