ഏറ്റുമാനൂരിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം യുഡിഎഫിനെ ബാധിക്കില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പിജെ ജോസഫ്.
ആദ്യഘട്ടത്തിൽ തന്നെ ധാരണയായ സീറ്റാണ് ഏറ്റുമാനൂർ എന്ന് പിജെ ജോസഫ് പറഞ്ഞു.
ചോദിച്ചത്രയും സീറ്റ് കിട്ടിയിട്ടില്ല.
എന്നാൽ കിട്ടിയ 10 സീറ്റുകളിൽ ഒമ്പത് സീറ്റിലും തീർച്ചയായും ജയിക്കും.
തിരഞ്ഞെടുപ്പിന് മുൻപ് കേരള കോൺഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായി.ശുഭപ്രതീക്ഷയോടെയാണ് തൊടുപുഴയിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകുന്നത്.
ഇക്കുറി വ്യക്തമായ ഭൂരിപക്ഷം നേടും. പിൻവാതിൽ നിയമനം, സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ അഴിമതികൾ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവും.
മികവുറ്റ സ്ഥാനാർഥികളെയാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്.
യുഡിഎഫ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.