ആലപ്പുഴ: ഏപ്രിൽ ഫൂൾ ദിനത്തിൽ രാത്രി കൂട്ടുകാരെ പറ്റിക്കാൻ തൂങ്ങിമരണം അഭിനയിച്ച പ്ലസ് ടു വിദ്യാർഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പിൽ അജയന്റെ മകൻ സിദ്ധാർഥ് (17) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്.
അത്താഴം കഴിച്ചു മുറിയിൽ കയറി മൊബൈൽ ഫോൺ ഓൺ ചെയ്ത ശേഷം സിദ്ധാർഥ് മരണം അഭിനയിച്ചത് വീട്ടുകാർ അറിഞ്ഞില്ല. പിന്നീട് സഹോദരി വന്നു നോക്കുമ്പോൾ സിദ്ധാർഥ് ചലനമറ്റു മുട്ടുകുത്തി നിൽക്കുന്നതാണു കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Facebook Comments