എ കെ ശശീന്ദ്രന് പിന്തുണയുമായി എന്‍സിപി. പാര്‍ട്ടിതല അന്വേഷണം ഉണ്ടാകില്ല
മരംമുറി വിവാദത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പിന്തുണയുമായി എന്‍സിപി.
പാര്‍ട്ടിതല അന്വേഷണം ഉണ്ടാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വ്യക്തമാക്കി.
മുന്‍പ് നടന്ന സംഭവങ്ങളുടെ പേരിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് എടുത്തിരിക്കുന്നത് ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അല്ല. അദ്ദേഹമെടുത്ത നടപടികളും ഇതില്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടി കരുതുന്നില്ല.
ശശീന്ദ്രന് മുന്‍പുണ്ടായ സംഭവത്തില്‍ ശശീന്ദ്രന് എതിരെ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും എന്‍സിപി പാര്‍ട്ടി നേതൃത്വം.