17.1 C
New York
Sunday, October 2, 2022
Home Kerala എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ നിശിതമായി വിമർശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ.

എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ നിശിതമായി വിമർശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ.

എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളെ നിശിതമായി വിമർശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ.

യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിൽ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെത്തിയ നഡ്ഡ മാധ്യമ പ്രതിനിധികളോടാണ് ഇക്കാര്യം പറഞ്ഞത്

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.

സ്വർണക്കടത്ത് കേസ്, കെ ഫോൺ, ഇ-മൊബിലിറ്റി തുടങ്ങിയ എല്ലാ തട്ടിപ്പുകളിലും മന്ത്രിമാരുടെ പേഴ്സുകൾ വീർപ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ഉള്ളത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കേരളത്തിലെ മാത്രമല്ല ആത്മാഭിമാനമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളേയും ലജ്ജിപ്പിച്ചു.

പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു. സിപിഎം സർക്കാർ സർവീസുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ആകെ പരാജയമാണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്.

കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിൽ ബംഗാളിൽ ഇരുവരും സഖ്യകക്ഷികളാണ്. പ്രത്യയശാസ്ത്ര പാപ്പരത്തമല്ലാതെ ഇതിനെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: