17.1 C
New York
Saturday, August 13, 2022
Home Kerala എൽ ഡി എഫ് കൺവീനർക്ക് മറുപടിയുമായി എൻ.എസ്.എസ്

എൽ ഡി എഫ് കൺവീനർക്ക് മറുപടിയുമായി എൻ.എസ്.എസ്

എൽ ഡി എഫ് കൺവീനർക്ക് മറുപടിയുമായി എൻ.എസ്.എസ്. ഇന്നത്തെ ദേശാഭിമാനിപത്രത്തില്‍ ‘സമുദായസംഘടനകളും ജനവിധിയും’ എന്ന തലക്കെട്ടോടുകൂടി എ. വിജയരാഘവന്റേതായി വന്ന ലേഖനം മറുപടി അര്‍ഹിക്കുന്നില്ല. വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം എന്‍.എസ്.എസ്സിനോടു വേണ്ട. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ആര്‍.എസ്.എസ്. പോലെയുള്ള സംഘടനകളുമായും സൗഹൃദം പങ്കിടുന്നതോടൊപ്പം എല്ലാവരുമായും തുല്യഅകലം പാലിച്ചുകൊണ്ട്, ഒരു സമുദായസംഘടനയാണെങ്കില്‍കൂടിയും ഒരു സാമൂഹ്യസംഘടനയായി പ്രവര്‍ത്തിക്കുന്നതാണ് എന്‍.എസ്.എസ്. ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമര്‍ശിക്കാന്‍ ലേഖകന്‍ തയ്യാറായത് എന്‍.എസ്.എസ്സിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരളചരിത്രം പഠിക്കാത്തതുകൊണ്ടുമാണെന്ന് പറയേണ്ടിവരുന്നു എന്നും ജി.സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. എൻഎസ്എസ് അന്യായ ആവശ്യമുന്നയിച്ച് ഒരു സർക്കാരിനെയും സമീപിച്ചിട്ടില്ല. മുന്നോക്ക സംവരണം നടപ്പിലാക്കാൻ എല്ലാ സർക്കാറുകൾക്കും ബാധ്യതയുണ്ട്. കേന്ദ്രം നടപ്പിലാക്കിയതുകൊണ്ട് അതുകൊണ്ടാണ് കേരളം നടപ്പിലാക്കിയത് ശബരിമല ചർച്ച ആക്കിയത് എൻഎസ്എസ് അല്ല മുഖ്യമന്ത്രിയാണ്. ദേവഗണങ്ങളും എന്നൊക്കെ ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയാണ് എന്നും സുകുമാരൻ നായരുടെ മറുപടി.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: