എൽഡിഎഫ് വിശ്വാസികൾക്കൊപ്പമെന്ന് ജി സുധാകരൻ
എൽഡിഎഫ് വിശ്വാസികൾക്കൊപ്പമെന്ന് ജി സുധാകരൻ. ആചാരങ്ങൾക്ക് ഒപ്പമാണെന്നും എന്നാൽ അനാചാരങ്ങൾക്ക് ഒപ്പമല്ലെന്നും സുധാകരൻ പറഞ്ഞു. വിശ്വാസത്തെ അംഗീകരിക്കുന്നു. എന്നാൽ അന്ധവിശ്വാസത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളെ വഴി തെറ്റിക്കാനോ അന്ധവിശ്വാസം പ്രചരിപ്പിക്കാനോ ഇല്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കടുത്തും
എൽ ഡി എഫിനാണ് ഭൂരിപക്ഷമെന്നും സുധാകരൻ വ്യക്തമാക്കി.