17.1 C
New York
Sunday, October 2, 2022
Home Kerala എൽഡിഎഫ് വിടുന്നു, ദേശിയ നേതൃത്വത്തിന് കത്തയച്ച് എൻസിപി ഔദ്യോഗിക വിഭാഗം

എൽഡിഎഫ് വിടുന്നു, ദേശിയ നേതൃത്വത്തിന് കത്തയച്ച് എൻസിപി ഔദ്യോഗിക വിഭാഗം

എൽഡിഎഫ് വിടുന്നു, ദേശിയ നേതൃത്വത്തിന് കത്തയച്ച് എൻസിപി ഔദ്യോഗിക വിഭാഗം

എൽഡിഎഫ് വിടുകയെന്ന നിലപാടു കടുപ്പിച്ച് ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തിനു കത്തയച്ചതോടെ അനുരഞ്ജനത്തിനുള്ള സാധ്യതകൾ എൻസിപിയിൽ വിദൂരമായി. യുഡിഎഫിൽ എത്രയും വേഗം ചേക്കേറേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരൻ, മാണി സി. കാപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ദേശീയ പ്രസിഡന്റ് ശരദ് പവാറിന് ഇന്നലെ അടിയന്തര സന്ദേശം അയച്ചു.

അഭിപ്രായം തേടുകയല്ല, തീരുമാനമാണു വേണ്ടതെന്നു സംസ്ഥാന പ്രസിഡന്റ് തന്നെ നിലപാടെടുത്ത സാഹചര്യത്തിൽ പാർട്ടിയിലെ ഭിന്നത പിളർപ്പിന്റെ വക്കിലെത്തി.ഇരുപക്ഷത്തെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ 23നു കേരളത്തിലെത്താമെന്നു ശരദ് പവാർ അറിയിച്ചിരുന്നു. മുംബൈയിൽ ബാൽ താക്കറെയുടെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട ചടങ്ങുള്ളതിനാൽ ഈ മാസം അവസാനത്തോടെ കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ അയയ്ക്കുമെന്നാണ് ഒടുവിലത്തെ വിവരം. ഇരു വിഭാഗവും വേർപിരിയലിനു തയാറായ സാഹചര്യത്തിൽ ആ യോഗം നടക്കുമോയെന്ന് ഉറപ്പില്ല. 23ലെ നേതൃയോഗം മുന്നിൽകണ്ടു നിർവാഹക സമിതിയിലെയും ജില്ലാ കമ്മിറ്റികളിലെയും ഭൂരിപക്ഷ പിന്തുണ എ. കെ. ശശീന്ദ്രൻപക്ഷം ഉറപ്പിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: