17.1 C
New York
Saturday, September 18, 2021
Home Kerala എൻ പ്രശാന്ത് ഐഎ എസ്സിനെതിരെ കേസ്.

എൻ പ്രശാന്ത് ഐഎ എസ്സിനെതിരെ കേസ്.

കൊച്ചി: എൻ പ്രശാന്ത് ഐഎ എസ്സിനെതിരെ കേസ്. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശം അയച്ചതിലാണ് നടപടി. പത്രപ്രവർത്തക യൂണിയൻ നല്കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്തിരിക്കുന്നത്. പ്രശാന്തിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.

ഐപിസി 509 വകുപ്പു പ്രകാരം പാലാരിവട്ടം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് നടപടിയിലേയ്ക്ക് പൊലീസ് ഇപ്പോൾ പോകില്ലെന്നാണ് വിവരം. കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായി എഫ്ഐആറിൽ പറയുന്നു.

ആഴക്കടൽ വിഷയത്തിൽ പ്രതികരണം തേടിയപ്പോഴാണ് ലേഖികയ്ക്ക് പ്രശാന്ത് മോശം സന്ദേശം അയയ്ക്കുന്നത്. പ്രശാന്തിനോട് ഇപ്പോൾ സംസാരിക്കാൻ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് മാധ്യമപ്രവർത്തക അയച്ച സന്ദേശത്തിനാണ് അശ്ലീലം കലർന്ന സ്റ്റിക്കറുകളിലൂടെ പ്രതികരിച്ചത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ പുറത്തുവന്നതോടെ പ്രശാന്തിനെതിരെ വൻ വിമർനം ഉയർന്നിരുന്നു. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: