എൻ.കെ.സുകുമാരൻ നായർ (79) അന്തരിച്ചു. പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായ കോഴഞ്ചേരി മാരാമൺ തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ.സുകുമാരൻ നായർ (79) അന്തരിച്ചു. പമ്പയുടെ സംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. പമ്പ നേരിടുന്ന പാരിസ്ഥിതിക, സാംസ്കാരിക പ്രശ്നങ്ങളിൽ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.