എൻസിപി മത്സരിക്കുന്ന നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് ടി പി പീതാംബരൻ
ജയസാധ്യതയുള്ള സീറ്റുകളാണ് പാലയും എലത്തൂരും, അതിൽ തർക്കം സമ്മതിക്കില്ല.
അധിക സീറ്റുകളുള്ള പാർട്ടികൾ ജോസ് വിഭാഗത്തിന് സീറ്റ് ഒഴിഞ്ഞു നൽകണം
ജോസ് വിഭാഗത്തെ മുന്നണിയിൽ എടുത്തപ്പോൾ തന്നെ സീറ്റ് വിട്ടു നൽകില്ലെന്ന മുഖ്യമന്ത്രിയെ അറിയിച്ചതാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്
സീറ്റുകൾ വെച്ച് മാറുന്നത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായിട്ടില്ല . ജയിക്കുന്ന സീറ്റുകൾ ലഭിച്ചാലേ സീറ്റുകൾ വെച്ച് മാറുന്നത് അംഗീകരിക്കു.
എൻസിപി യിൽ പിളർപ്പിന്റെ സാഹചര്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു