എൻസിപി ഇടത് മുന്നണി വിടുമെന്ന പ്രചരണം തള്ളി എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവൻ.
എൻസിപി ഇടതു മുന്നണിയുടെ ഭാഗമായി തുടരുമെന്നും മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ സീറ്റിന്റെ കാര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ ഇക്കാര്യം ആലോചിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മറ്റെല്ലാ മണ്ഡലങ്ങളിലെയും പോലെ ഇടതു മുന്നണി സ്ഥാനാർഥിയുണ്ടാകും. സീറ്റ് തർക്കത്തിന്റെ പേരിൽ എൻസിപി ഇതുവരെ മുന്നണിയിൽ തർക്കമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.