എസ്. ഹരീഷിനും എം.ആർ. രേണുകുമാറിനും സ്വീകരണംകേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാക്കളായ എസ്. ഹരീഷിനും എം.ആർ. രേണുകുമാറിനും സുഹൃത്തുക്കളും ഇടം സാംസ്കാരിക കേന്ദ്രവും ചേർന്ന് ഞായറാഴ്ച സ്വീകരണം നൽകും. ചങ്ങനാശ്ശേരി മനയ്ക്കചിറ ഇടം കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞ് 3 ന്, നടക്കുന്ന പരിപാടിയിൽ നിരൂപകരായ ലീമ. വി.കെ, അജീഷ് .ജി. ദത്തൻ എന്നിവർ പുരസ്കാരത്തിനർഹമായ കൃതികളെക്കുറിച്ച് പ്രഭാഷണം നടത്തും.