ചങ്ങനാശേരി: എസ്.ബി. കോളജ് പൂർവ വിദ്യാർത്ഥി ആഗോള മഹാ സമ്മേളനം 26 ന് വൈകുന്നേരം ആറു മണിക്ക് നടക്കും. കോവി ഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അലുംമ് നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിക്കും. തിരുവല്ല അതിരൂപത മെത്രാപ്പൊലീത്ത ഡോ.തോമസ് മാർ കൂറീലോസ് മുഖ്യപ്രഭാഷണം നടത്തും. സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ബംഗ്ലദേശിലെ അപ്പസ്തോലിക് നൂൺ ഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി, അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. നിയമസഭ സാമാജികത്വത്തിന്റെ 50 വർഷം പിന്നിട്ട പൂർവ വിദ്യാർത്ഥിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിൽ ആദരിക്കും. കോളജിൽ നിന്ന് റിട്ടയർ ചെയ്യുന്നവരെ മാനേജർ റവ.ഡോ.തോമസ് പാടിയത്ത് ആദരിക്കും. വിവിധ മേഖലകളിൽ
മികവു തെളിയിച്ച പൂർവ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുന്നതാണ്. പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു എം. സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിക്കും.
ആഗോള പൂർവ വിദ്യാർത്ഥി മഹാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എൻ.എം.മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ഡോ.ജോസ് തെക്കേപ്പുറത്ത്, ബർസാർ ഫാ. മോഹൻ മുടഞ്ഞാലിൽ, ഫാ.ജോൺ ജെ. ചാവറ, ഡോ.ജോസഫ് ജോബ്, ഡോ.ഷിജോ കെ ചെറിയാൻ, ഡോ. സെബിൻ എസ്. കൊട്ടാരം, ഷാജി പാലാത്ര, ജിജി ഫ്രാൻസിസ്, ഡെയ്സമ്മ ജയിംസ്, ഡോ. ബിൻ സായ് സെബാസ്റ്റ്യൻ, ഡോ.ജോസ് പി.ജേക്കബ്, ഡോ.രാജൻ കെ അമ്പൂരി എന്നിവർ പ്രസംഗിച്ചു.
ആഗോള പൂർവ വിദ്യാർത്ഥി മഹാ സമ്മേളനം ലൈവായി http://youtu.be/tcwFvrQH2vA എന്ന ലിങ്കിലൂടെ ലോകമെമ്പാടുമുള്ളവർക്ക് തൽസമയം കാണാൻ കഴിയും.