17.1 C
New York
Saturday, October 16, 2021
Home Kerala എസ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം.

എസ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം.

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ് പി ബി എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല.

കേൾവിക്കാരന്റെ ആത്മവിലലിയുന്ന സംഗീതമായി വേണം എസ് പി ബിയെ തിരിച്ചറിയാൻ. കൊവിഡ്‌ ബാധയ്ക്ക് തൊട്ടു മുന്‍പ് വരെ സംഗീതലോകത്ത് സജീവമായിരുന്ന ഗായകന്‍. ഒത്തൊരുമയോടെ പ്രതിസന്ധികളെ നേരിടണം എന്ന് അവസാനം വരെ പാടി പഠിപ്പിച്ച ഗായകൻ. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് കൊവിഡ് കാലത്ത് റഫീഖ് അഹമ്മദ് എഴുതിയ ഒരു പാട്ടാണ് അദ്ദേഹം അവസാനം പാടിയത്.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ കാതുകളിൽ ഒഴുകിയെത്തി. ഒരുപക്ഷേ അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകളിൽ കുടിയേറിയ മറ്റൊരു ​ഗായകനുണ്ടോ എന്നത് സംശയമാണ്. ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.

സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

ആയിരം നിലവേ വാ’ എന്ന് പാടി സംഗീതലോകത്തെ കീഴടക്കിയ ആ ശബ്ദം പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറുകയായിരുന്നു. പാട്ടുജീവിതം തുടങ്ങിയതിനു ശേഷം അമ്പതു വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന അപൂര്‍വ വിസ്മയം. ഔപചാരിക സംഗീതപഠനങ്ങളൊന്നും പൂര്‍ത്തിയാക്കാതെ തന്നെ എസ് പി ബി സ്വന്തം പേര് ഉറപ്പിച്ചത് ഇന്നും അത്ഭുദത്തോടെയേ എല്ലാവര്‍ക്കും ഓർക്കാൻ ആകുന്നുള്ളു.

ലയങ്ങള്‍ക്കും താളങ്ങള്‍ക്കും രാഗങ്ങള്‍ക്കുമിടയിലൂടെ ഇഴചേര്‍ന്നൊഴുകുന്ന അഭൗമ ശബ്ദത്തിന്റെ അലയൊലികള്‍ക്ക് മരണമില്ല. ‘ശങ്കരാഭരണ’ത്തിന്റെ ആഢ്യത്തവും, ‘ഇളമൈ ഇതോ ഇതോ’യുടെ ചടുലതയും എങ്ങനെ മറക്കാനാണ്? ‘താരാപഥം ചേതോഹരം’, ‘കാക്കാല കണ്ണമ്മാ’, എന്നീ മലയാള ഗാനങ്ങളും ഹൃദ്യമാണ്.

ഗായകനെന്നതിന്റെയൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റി. കേളടി കാനണിയിലെ അഭിനയവും ആലാപനവും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തെ തേടിയെത്തി.

കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് സ്വന്തമാണ്. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 72-ാം റിപ്പബ്ലിക് ദിനത്തിൽ എസ്പിബിയെ പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിച്ചു. അതുല്യകലാകാരന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ​ഗാനങ്ങൾക്ക് മുമ്പിൽ, അതിനെക്കാൾ ഉപരി അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ സംഗീതലോകം നമസ്കരിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: