എല്‍.ഡി.എഫ്. സര്‍ക്കരിന്റേത് വികസനപ്രവര്‍ത്തനങ്ങളെ
പിന്നില്‍നിന്ന് കുത്തുന്ന സമീപനം: തിരുവഞ്ചൂര്‍
കോട്ടയം: എല്‍.ഡി.എഫ്. സര്‍ക്കരിന്റേത് വികസനപ്രവര്‍ത്തനങ്ങളെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ പ്രദേശത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആ വികസനപ്രവര്‍ത്തനങ്ങളെ പൂര്‍ത്തിയാക്കുന്നത് സഹായകരമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എല്ലാ പ്രഖ്യാപനങ്ങളില്‍ ഒത്തുക്കി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ അഞ്ച് വര്‍ഷവും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലം കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മണ്ഡലം കണ്‍വന്‍ഷന്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പനച്ചിക്കാട് മണ്ഡലം കണ്‍വീനര്‍ ബാബുകുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, സിബി ജോണ്‍, എസ്. രാജീവ്, കുര്യന്‍ പി. കുര്യന്‍, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്‍, ജോണി ജോസഫ്, എഡിസണ്‍ കെ. ഏബ്രഹാം, ഇട്ടി അലക്സ്, റോയി ജോര്‍ജ്, പി.കെ. വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു.
നാട്ടകത്ത് നടന്ന യു.ഡി.എഫ്. നാട്ടകം മണ്ഡലം കണ്‍വന്‍ഷന്‍ ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ ജോണ്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി. പ്രസിഡന്റ് കുര്യന്‍ ജോയി, കെ.പി.സി.സി. സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, മോഹന്‍ കെ. നായര്‍, നന്തിയോട് ബഷീര്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ജോണി ജോസഫ്, തമ്പി ചന്ദ്രന്‍, സിബി ജോണ്‍, അനീഷ് വരമ്പിനകം, ഷീനാ ബിനു എന്നിവര്‍ പ്രസംഗിച്ചു.