എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പ്’; ആര്യാ രാജേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. പട്ടിണിക്കിടാത്ത സര്‍ക്കാരാണ് ഇതെന്നും ഓരോ ദിവസവും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം വിളിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉറപ്പാണ്. മുമ്പെങ്ങും കാണാനും അനുഭവിക്കാനും കഴിയാത്തത്ര പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോയി കൊണ്ടിരിക്കുന്നത്. മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയാണ് ഇങ്ങനെ ഭരിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ അവസ്ഥ എന്താവുമെന്നതിനെ കുറിച്ച് ജനങ്ങള്‍ തന്നെ പറയാറുണ്ട്. എത്രപേര്‍ മരിക്കുമായിരുന്നു, എത്രപേര്‍ പട്ടിണികിടക്കേണ്ടി വരുമായിരുന്നു. വീട്ടിലിരുന്ന സമയത്തും നല്ലരീതിയില്‍ ആഹാരം കഴിക്കാന്‍ പറ്റിയില്ലേ. പട്ടിണിക്കിട്ടില്ല. ഭക്ഷണം ഒരാളുടെ പ്രാഥമിക കാര്യമാണല്ലോ. മുഖ്യമന്ത്രി ഓരോ ദവസവും വാര്‍ത്താസമ്മേളനത്തിനെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയാണ്. ഞങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും. സ്നേഹം കരുതി വെച്ചിട്ടുണ്ടാവും എന്ന്.’ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.