കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍.
എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടന്‍മാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ ചേർത്തലയില്‍ പറഞ്ഞു.
സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വിഡി സതീശന്‍ ബഹു കേമനാണ്. നിയമസഭയില്‍ തിളങ്ങാന്‍ വിഡി സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ വി ഡി സതീശന്‍ വട്ടപൂജ്യം ആണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
വളരെ നല്ല തുടക്കം👍❤️
അഭിനന്ദനങ്ങൾ 💕💕🙏