17.1 C
New York
Tuesday, September 21, 2021
Home Kerala എറണാകുളം സി പി എമ്മില്‍ അച്ചടക്ക നടപടി: എം സ്വരാജിന് സി പി ഐ വോട്ടുകള്‍...

എറണാകുളം സി പി എമ്മില്‍ അച്ചടക്ക നടപടി: എം സ്വരാജിന് സി പി ഐ വോട്ടുകള്‍ ലഭിച്ചില്ലെന്ന് പരാതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ തോല്‍വികളില്‍ എറണാകുളം സി പി എമ്മില്‍ അച്ചടക്ക നടപടി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍ സി ാഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളില്‍ തീരുമാനമായി. പിറവം മണ്ഡലത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും നീക്കി.

തൃക്കാക്കരയിലെ പരാതികളുടെ അടിസ്ഥാനത്തില്‍ കെ ഡി വിന്‍സെന്റിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളില്‍നിന്നും നീക്കി. പിറവം മണ്ഡലത്തിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി അരുണ്‍ സത്യകുമാറിനെ ചുമതലയില്‍നിന്ന് നീക്കി. ചെള്ളാക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹനനെ ശാസിക്കും.

അതേസമയം തൃപ്പൂണിത്തുറയില്‍ ഏരിയാ സെക്രട്ടറി പി.വാസുദേവന്‍ നടപടികളില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പെരുമ്പാവൂരില്‍ കുറ്റാരോപിതരായിരുന്ന ഏരിയാ സെന്ററിലെ സി ബി എം ജബ്ബാറിന് ശാസിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇവര്‍ നല്‍കിയ വിശദീകരണങ്ങള്‍ കേട്ടമാണ് പാര്‍ട്ടിതല നടപടി.

തൃക്കാക്കര മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം ബോധപൂര്‍വം ചലിപ്പിച്ചില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് സി.കെ. മണിശങ്കറിന്റെ നടപടിയിലേക്ക് എത്തിയത്. തൃക്കാക്കര മണ്ഡലം സെക്രട്ടറിയായിരുന്നു മണിശങ്കര്‍. ഏരിയാ സെക്രട്ടറി എന്ന നിലയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.ഡി. വിന്‍സെന്റിനെതിരേ കടുത്ത നടപടി വന്നത്.

അതിനിടെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍പാര്‍ട്ടി സ്ഥാനാര്‍ഥി എം സ്വരാജിനായി സി പി ഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന് സി പി എം ജില്ലാ കമ്മിര്‌റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. തൃപ്പൂണിത്തുറയിലെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി പി ഐക്കെതിരെ പരാതി ഉന്നയിച്ചത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സി പി ഐയുടെ വോട്ടുകള്‍ കെ ബാബുവിന് മറിഞ്ഞു.

നേരത്തെ സി പി എമ്മില്‍ നിന്ന് രാജിവെച്ച ഏതാനും പേര്‍ സി പി ഐയില്‍ എത്തിയ പ്രദേശമാണ് ഉദയംപേരുര്‍. സി പി എമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂര്‍. ഒരുവട്ടം ഒഴിച്ചാല്‍ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സി പി എമ്മാണ്. ഇവിടെ പാര്‍ട്ടിയിലുണ്ടായ വിഭാഗീയച കൈയാങ്കളിയിലെത്തുകയും ഒരു വിഭാഗം പാര്‍ട്ടിവിട്ട് സി പി ഐയില്‍ ചേരുകയുമായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: