17.1 C
New York
Monday, November 29, 2021
Home Kerala എറണാകുളം ജില്ലയിലെ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം.

എറണാകുളം ജില്ലയിലെ ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം.

ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി.

90% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്.

അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് അനുവദിക്കൂ. സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ ലാബിന്റെ ശേഷി അനുസരിച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം.

സാംപിള്‍ കളക്ഷനു ശേഷം 12 മണിക്കൂറിനകം പരിശോധനാ ഫലം നല്‍കണം. എല്ലാ പരിശോധനാ ഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്‌ലോഡ് ചെയ്യണം. അപൂര്‍ണ്ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുത്. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആന്റിജന്‍ ടെസ്റ്റ് നടത്താവൂ.

ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കോ ആന്റിജന്‍ ടെസ്റ്റ് നടത്തരുത്. ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കണം. മറ്റു സാഹചര്യങ്ങളില്‍ സാംപിള്‍ ശേഖരിച്ച് 12 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ലഭ്യമാക്കുകയും പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വിഭാഗം ലാബുകളിലെയും ആശുപത്രികളിലെയും ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന പതിവായി നടത്തുന്നതായിരിക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

എല്ലാ ലാബുകളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഫലങ്ങള്‍ അപ് ലോഡ് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും. കോവിഡ് പരിശോധനാ ഫലങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും. തങ്ങളുടെ ശേഷിയേക്കാള്‍ അധികമായി പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് എല്ലാ ദിവസവും കളക്ടര്‍ക്ക് സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: