എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ട്വന്റ -20
ഇതിന്റെ ഭാഗമായി ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ അംഗത്വ വിതരണം തുടങ്ങി.
ഓണ്‍ലൈനിലൂടെ അംഗത്വം നേടാമെന്നും സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ക്കെതിരെ മത്സരിക്കുമെന്നും പരസ്യത്തില്‍ ട്വന്റി-20 സൂചന നല്‍കുന്നു.
ആധുനിക കേരളത്തിനായി അണി ചേരുക. ട്വന്റി 20യില്‍ അംഗമാകുക എന്നാണ് പരസ്യത്തില്‍ വ്യക്തമാക്കുന്നത്.
ഇതോടൊപ്പം തുടക്കം എറണാകുളം ജില്ലയില്‍ നിന്നായിരിക്കുമെന്നും കൊച്ചി എഡിഷനുകളില്‍ പ്രത്യക്ഷപ്പെട്ട പത്രങ്ങളിലെ പരസ്യങ്ങളില്‍ പറയുന്നു.