എറണാകുളം ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 24465 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു.
അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിന്റെ ജില്ലയിലെ നോഡല്‍ ഓഫീസറായ എ.ഡി.എം കെ . എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനായി ഒരുക്കിയിരിക്കുന്ന സി-വിജിൽ മൊബൈൽ ആപ്പിലൂടെ 3959 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇതിൽ 3952 പരാതികളിലും നടപടി സ്വീകരിച്ചതായി ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.