എരുമേലി പേട്ട തുള്ളൽ അമ്പലപ്പുഴസംഘം വെള്ളിയാഴ്ച പുറപ്പെടും കോവിഡ് മാനദണ്ഡപ്രകാരം 50 പേർക്ക് മാത്രമാണ് ഈ വർഷം പേട്ടതുള്ളലിന് അനുവാദം നൽകിയിരിക്കുന്നത് നറുക്കെടുപ്പിലൂതയാറാക്കിയ മുൻഗണനാ പട്ടികയിൽ നിന്നാണ് 50 പേരെ .ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ശബരിമല തീർത്ഥാടനം ഒഴിവാക്കി. രഥയാത്ര ഒഴിവാക്കിയതിനാൽ സ്വർണ്ണ തിടമ്പ് കാറിൽ കൊണ്ടുപോകും 5 പേരടങ്ങുന്ന 10 ബാച്ചുകൾ ആയി കാറുകളിലാണ് യാത്ര. അമ്പലപ്പുഴ കര പെരിയോൻ എൻ ഗോപാല കൃഷ്ണപിള്ള ചടങ്ങുകൾക്ക് നേതൃത്വം നൽകും വ്യാഴാഴ്ച രാത്രി അമ്പലപ്പുഴ ക്ഷേത്രത്തിൽ കെട്ടുനിറച്ച് പിറ്റേന്ന് രാവിലെ പ്രത്യേക വഴിപാടുകൾ നടത്തിയാണ് സംഘം ശബരിമല യാത്ര ആരംഭിക്കുന്നത് തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രം ചക്കുളത്തുകാവ് ദേവി ക്ഷേത്രം തിരുവല്ല വല്ലഭ സ്വാമീ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ ദർശനംനം നടത്തിയാണ് യാത്ര 11നാണ് എരുമേലി പേട്ടതുള്ളൽ അന്ന് ഉച്ചയ്ക്ക് കൊച്ചമ്പലത്തിന് മുകളിൽ കൃഷ്ണപ്പരുന്തിനെ കാണുന്നതോടെ പേട്ടതുള്ളൽ ആരംഭിക്കും 13ന് രാവിലെ സംഘം പമ്പയിലേക്ക് തിരിക്കും ഏഴുമണിക്ക് പതിനെട്ടാംപടി കയറി ദർശനം നടത്തി 14ന് അഭിഷേകവും നടത്തി സംഘം മടങ്ങും
എരുമേലി പേട്ട തുള്ളൽ അമ്പലപ്പുഴസംഘം വെള്ളിയാഴ്ച പുറപ്പെടും
Facebook Comments
COMMENTS
Facebook Comments