17.1 C
New York
Saturday, October 16, 2021
Home Kerala എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും, യുവാവും തൂങ്ങിമരിച്ച നിലയില്‍

എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും, യുവാവും തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത് (23), വടക്കേ ബ്ലായിൽ കൃഷ്ണപ്രിയ (21) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടത്. അയൽവാസിയായ മനോജ് സുഹൃത്തിന്റെ വീട്ടിൽ വച്ചിരുന്ന ബൈക്ക് എടുക്കുവാൻ പോകുമ്പോൾ യാദൃശ്ചികമായി ആണ് രണ്ടുപേരും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്സിനു പഠിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: