എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍.
മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. ഇഡിക്കെതിരായ കേസിലാണ് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സന്ദീപിനെ അഞ്ച് മണിക്കൂര്‍ നേരം ക്രൈംബ്രാഞ്ച് ജയിലില്‍ ചോദ്യം ചെയ്തു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍. മുഖ്യമന്ത്രി, സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപിന്‍റെ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു. സന്ദീപിന്‍റെ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്തു.