17.1 C
New York
Wednesday, August 10, 2022
Home Kerala എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ആക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ആക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ആക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ആക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. എഡിജിപിയുടെ വ്യാജ അക്കൗണ്ടിൽ നിന്ന് സുഹൃത്തിന്റെ ഫെയ്സ്ബുക്കിലേക്ക് 10,000 രൂപ ആവശ്യപ്പെട്ടാണ് സഹായ അഭ്യർഥന എത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

എറണാകുളം സ്വദേശി ജിയാസ് ജമാലിന്റെ ഫെയ്സ്ബുക്കിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. എഡിജിപിയുടെ യഥാർഥ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ അതേ പ്രെഫൈൽ ചിത്രം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ട് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്.

ഫെയ്സ്ബുക്കിലൂടെ ജിയാസിനോട് ആദ്യം സുഖവിവരങ്ങൾ അന്വേഷിച്ച ശേഷമാണ് പണം ആവശ്യപ്പെട്ടത്. ഗൂഗിൾ പേ വഴി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് അത്യാവശ്യമായി 10,000 രൂപ അയക്കുമോ എന്നായിരുന്നു അഭ്യർഥന. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്നും അക്കൗണ്ട് വ്യാജമാണെന്നും ജിയാസ് തിരിച്ചറിഞ്ഞത്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എഡിജിപി വിജയ് സാഖറെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സൈബർ ഡോം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: