17.1 C
New York
Sunday, September 19, 2021
Home Kerala എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍

എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള തീരുമാനമെടുത്തതെന്ന് ആർ.ബി.ഐ. പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

യഥാസമയം പണം നിറയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തന രഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നുമുളള വിലയിരുത്തലിലാണ് നടപടി.

അതിനാൽ ബാങ്കുകൾ, എടിഎം ഓപ്പറേറ്റർമാർ എന്നിവർ എടിഎമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആർ.ബി.ഐ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നുണ്ട്.

ഒക്ടോബർ ഒന്നുമുതൽ പിഴ ഈടാക്കുന്നത് നിലവിൽ വരും.

മാസത്തിൽ പത്തുമണിക്കൂറിൽ കൂടുതൽ സമയം എടിഎം കാലിയായാൽ പതിനായിരം രൂപ പിഴയീടാക്കും.

വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ ആ ഡബ്ല്യു.എൽ.എയ്ക്ക് പണം നൽകുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.

ബാങ്കിന് അതിന്റെ വിവേചനാധികാരത്തിൽ ഡബ്ല്യു.എൽ.എ ഓപ്പറേറ്ററിൽ നിന്ന് പിഴപ്പണം ഈടാക്കാം

രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എടിഎമ്മുകളാണ് ഉളളത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: