എറണാകുളം കളമശേരി കുസാറ്റ് ക്യാംപസിലെ എടിഎം മെഷീൻ പെട്രോൾ ഒഴിച്ച് കത്തിച്ച പ്രതി പിടിയിൽ.
കോട്ടയം സ്വദേശി സുബിൻ സുകുമാരനാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.
ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീൻ തീയിടാൻ കാരണമെന്ന് പോലീസ് അറിയിച്ചു.
കലൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് എറണാകുളം നോർത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കൈയ്ക്ക് പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയുകയായിരുന്നു.
പ്രതിയെ കുസാറ്റ് ക്യാംപസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Facebook Comments