17.1 C
New York
Wednesday, August 10, 2022
Home Kerala എഐസിസിക്ക് നാല് വർക്കിംഗ് പ്രസിഡന്‍റുമാർ; രമേശ് ചെന്നിത്തലയും സച്ചിൻ പൈലറ്റും പരിഗണനയിൽ .

എഐസിസിക്ക് നാല് വർക്കിംഗ് പ്രസിഡന്‍റുമാർ; രമേശ് ചെന്നിത്തലയും സച്ചിൻ പൈലറ്റും പരിഗണനയിൽ .

കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാൻഡ്.

സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് പാര്‍ട്ടി അദ്ധ്യക്ഷയെ സഹായിക്കാന്‍ നാല് വർക്കിംഗ് പ്രസിഡിന്‍റുമാരെ നിയമിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.

രമേശ് ചെന്നിത്തല, സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്.

ദളിത് പ്രാതിനിധ്യം കണക്കിലെടുത്ത് മുകുള്‍ വാസ്‌നിക്, ഷെല്‍ജ എന്നിവരിൽ ഒരാളും ഉപാദ്ധ്യക്ഷ പദവിയിലെത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു.

അഹമ്മദ് പട്ടേല്‍ മുമ്പ് വഹിച്ച പാർട്ടി അദ്ധ്യക്ഷയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എത്തിയേക്കുമെന്നും സൂചനയുണ്ട്.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരാന്‍ തയ്യാറല്ലെന്ന നിലപാടാണ് രാഹുല്‍ഗാന്ധി ഇപ്പോഴും സ്വീകരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തുടര്‍ന്നേക്കും.

പാർട്ടിയുടെ ദിവസേനയുളള കാര്യങ്ങളിൽ സോണിയഗാന്ധി ഇപ്പോൾ ഇടപെടാറില്ല. അടിയന്തര യോഗങ്ങളില്‍ മാത്രമാണ് സോണിയ ഇപ്പോള്‍ പങ്കെടുക്കാറുള്ളത്.

ഈ സാഹചര്യത്തിലാണ് നാല് വര്‍ക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കാന്‍ ആലോചന നടക്കുന്നത്.

മേഖലകളായി തിരിച്ചായിരിക്കും നാല് വർക്കിംഗ് പ്രസിഡന്‍റുമാർക്ക് ചുമതല നൽകുക.

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചപ്പോൾ തന്നെ ചെന്നിത്തലയ്‌ക്ക് ദേശീയതലത്തിൽ പദവി നൽകുമെന്ന സൂചനകളുണ്ടായിരുന്നു.

പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിന്‍റെ ചുമതല അദ്ദേഹത്തിന് നൽകുമെന്നായിരുന്നു അഭ്യൂഹം.

ഷെല്‍ജയെ ഹരിയാന പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിംഗ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുക്കുമ്പോള്‍ ഷെല്‍ജയ്ക്ക് സാദ്ധ്യത കൂടുതലാണ്.

എന്നാൽ ഗാന്ധി കുടുംബവുമായുളള മുകുൾ വാസ്‌നിക്കിന്‍റെ അടുപ്പമാണ് ഷെൽജയ്‌ക്ക് വെല്ലുവിളിയാകുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വപ്നയുടെ മൊഴിപകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.

സ്വപ്നയുടെ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ നൽകിയ ഹ‍ർജി ഹൈക്കോടതി തളളി.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റേതാണ്താണ് ഉത്തരവ്.മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്.തനിക്കെതിരെ ഇതിൽ പരാമർശമുണ്ടെന്നായിരുന്നു വാദം.എന്നാൽ...

139.15 അടി ജലനിരപ്പ്; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം...

ദുരിതാശ്വാസ പ്രവർത്തനം; 5 ജില്ലകളിലെ നിശ്ചിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവ‍ർത്തിക്കുന്ന സ്കൂളുകൾക്കാണ് പല ജില്ലകളിലും അവധി...

നെഹ്റുട്രോഫി ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും.

പുന്നമടയാറ്റി​ൽ സെപ്തംബർ നാലി​ന് നടക്കുന്ന 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തിന്റെ ടിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകിട്ട് സൗത്ത് ഇൻഡ്യൻ ബാങ്ക് ഓൺലൈൻ വഴിയാണ് ടിക്കറ്റ് വില്പനയ്ക്ക് തുടക്കമാവുന്നത്. നാളെ മുതൽ പത്ത് ജില്ലകളിലെ സർക്കാർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: