17.1 C
New York
Thursday, October 21, 2021
Home Kerala എം ബി രാജേഷ് സ്പീക്കറാകും

എം ബി രാജേഷ് സ്പീക്കറാകും

എം ബി രാജേഷ് സ്പീക്കറാകും

അടുത്ത കേരള നിയമസഭയിൽ എം. ബി. രാജേഷ് സ്പീക്കറാകും.

മികച്ച പാര്‍ലമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എം. ബി. രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്. എ‍ഴുത്തുകാരന്‍, പരിഭാഷകന്‍, പ്രഭാഷകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൊതു പ്രവര്‍ത്തകനാണ് എം. ബി. രാജേഷ്. കൈയിലിയാട് മാമ്പറ്റ വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടെയും രമണിയുടെയും മകനായി 1971 മാര്‍ച്ച് 12ന് ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ രാജേഷ് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി.
എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്. വിദ്യാര്‍ത്ഥി-യുവജനസംഘടനാ കാലത്ത് അവകാശ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി നിരവധി തവണ അറസ്റ്റ് വരിക്കപ്പെട്ടു.
സംഘടനാ പ്രവര്‍ത്തന രംഗത്തെ മികവും സമര വ‍ഴികളിലൂടെ ലഭിച്ച ഊര്‍ജ്ജവുമായി നേതൃത്വത്തിലേക്കുയര്‍ന്നു വന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം. വിദ്യാര്‍ത്ഥി സംഘടനാകാലത്ത് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ പാലക്കാട് നിന്നും ജയിച്ചു കയറിയ എംബി രാജേഷ്, 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി വീണ്ടും പാര്‍ലിമെന്‍റിലേക്കെത്തി. പത്ത് വര്‍ഷക്കാലം രാജ്യത്തെയാകെ ജനവിഭാഗങ്ങള്‍ക്കായി പാര്‍ലിമെന്‍റില്‍ നിരന്തരം ശബ്ദമുയര്‍ത്തി നിറഞ്ഞു നിന്നു.
ലോക്സഭാംഗമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഐഐടി പാലക്കാട് എത്തിച്ചതുള്‍പ്പെടെ സമാനതകളില്ലാത്ത വികസനചരിത്രമാണ് പാലക്കാട് എ‍ഴുതിച്ചേര്‍ത്തത്. മികച്ച പാര്‍ലിമെന്‍റേറിയനെന്ന നിലയില്‍ നിരവധി പുരസ്ക്കാരങ്ങള്‍ തേടിയെത്തി. സംസ്ഥാനം തന്നെ ഉറ്റു നോക്കിയ ശക്തമായ പോരാട്ടത്തില്‍ പത്ത് വര്‍ഷത്തെ യുഡിഎഫിന്‍റെ വിജയ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇത്തവണ തൃത്താലയില്‍ നിന്ന് എം.ബി. രാജേഷ് ആദ്യമായി നിയമസഭയിലേക്കെത്തിയത്. രണ്ടാം പിണറായി സര്‍ക്കാരില്‍ സ്പീക്കർ സ്ഥാനത്തേക്ക് എത്തുമ്പോൾ പാര്‍ലിമെന്‍റേറിയനെന്ന നിലയിലുള്ള എം. ബി. രാജേഷിന്‍റെ അനുഭവപാഠങ്ങളും കരുത്തും സംസ്ഥാനത്തിന് നേട്ടമാവുമെന്നുറപ്പാണ്.
      കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എം. ബി. രാജേഷിന്റെ കുടുംബം. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: