17.1 C
New York
Wednesday, August 10, 2022
Home Kerala എം എൽ എ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കാൻ അനുമതി നൽകണം:...

എം എൽ എ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആംബുലൻസ് അനുവദിക്കാൻ അനുമതി നൽകണം: മാണി സി കാപ്പൻ

പാലാ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസ് സർവ്വീസ് ഇല്ലാത്ത മേഖലകളിൽ ആംബുലൻസ് വാങ്ങാൻ എം എൽ എ മാരുടെ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് എൻ സി കെ പ്രസിഡൻറും നിയുക്ത എം എൽ എ യുമായ മാണി സി കാപ്പൻ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ പഞ്ചായത്തുകൾക്കു പ്രയോജനപ്പെടുംവിധം ഇക്കാര്യം ക്രമീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പാലാ ജനറൽ ആശുപത്രിയിൽ ഐസിയു സൗകര്യമുള്ള ആംബുലൻസ് അനുവദിക്കാൻ ആസ്തി വികസനഫണ്ടിൽ നിന്നും തുക അനുവദിക്കാൻ പ്രത്യേക സാഹചര്യത്തിൽ അനുമതി നൽകണമെന്നും ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഐസിയു സൗകര്യമില്ലാത്ത ആംബുലൻസ് ലഭ്യമാകാൻ കാലതാമസമെടുത്തതിൻ്റെ പേരിൽ നിരവധി രോഗികളാണ് ദുരിതത്തിലാകുന്നതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

പാലാ ജനറൽ ആശുപത്രിയിൽ അടിയന്തിരമായി 20 വെൻ്റിലേറ്ററുകൾ കൂടി സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പണി പൂർത്തിയായ ഒരു കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിച്ചിട്ടില്ല. ലിഫ്റ്റ് യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം. നൂറിൽ പരം ബഡ്ഡുകൾ സ്ഥാപിക്കാനുള്ള സ്ഥലം ജനറൽ ആശുപത്രിയിൽ ഉണ്ട്. ഇതിനുള്ള നടപടിയും ഉടൻ സ്വീകരിക്കണം. ആശുപത്രി അധികൃതരുടെ വിട്ടുവീഴ്ചയില്ലാത്ത സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: