ഏറ്റുമാനൂർ:തിരക്കേറിയ പാതയിൽ ഓയിൽ വീണ് അപകടം – എം.സി റോഡിൽ ഏറ്റുമാനൂരിൽ വൻ ഗതാഗതക്കുരുക്ക് തവളകുഴിക്ക് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ബൈക്ക് യാത്രികനിൽ നിന്ന് ഓയിൽ നിറഞ്ഞ കന്നാസ് റോഡിൽ വീണത്. തുടർന്ന് പിന്നാലെ എത്തിയ വാഹനം കയറി ഓയിൽ റോഡിലാകെ പരന്നു. ഇതിനിടെ രണ്ട് ബൈക്കുകളും ഈ ഓയിലിൽ തെന്നി മറിഞ്ഞു. ഇതിൽ ഒരു ബൈക്ക് യാത്രികന്റെ കൈയിയിൽ പിന്നാലെ വന്ന ലോറി കയറിയതായി അറിയുന്നു. പരിക്ക് പറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് റോഡ് കഴുകിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിൽ കടത്തിവിട്ടത്.