തൃശ്ശൂർ:ഊഞ്ഞാലിൽ കഴുത്ത് കുടുങ്ങി പതിനൊന്നുകാരൻ മരിച്ചു. കൊടകര വട്ടേക്കാട് കയ്പാഞ്ചേരി ബാബുവിൻ്റെ പതിനൊന്നു വയസ്സുള്ള അതുൽ ബാബുവാണ് മരിച്ചത്. ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ മുറുകി കിടക്കുന്നത് കണ്ട സഹോദരി കരഞ്ഞ് വിളിച്ചതിനെ തുടർന്ന് അയൽക്കാർ കൊടകര ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ശാന്തി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
സ്വപ്നയാണ് അമ്മ.
സഹോദരി :അപർണ്ണ
Facebook Comments