ഉമ്മൻ ചാണ്ടിയെ ഇറക്കി നേമം മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ്.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തേടി. ഉമ്മൻ ചാണ്ടി മത്സരിക്കാൻ തയാറായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയോ കെ. മുരളീധരൻ എംപിയെയോ സ്ഥാനാർഥിയാക്കാനും ആലോചന നടക്കുന്നുണ്ട്.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ച നടത്തി. നേമത്ത് മത്സരിക്കാൻ തയാറാണെന്ന് കെ. മുരളീധരൻ അറിയിച്ചു. എന്നാൽ ഒരു എംപിക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ ഇളവ് ചോദിക്കുമെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ടെന്നാണ് വിവരം.