കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരം. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നെഞ്ചിൽ അണുബാധയടക്കമുള്ള പ്രശ്നങ്ങളില്ലെന്നും എല്ലാവരുടേയും പ്രാർഥനകൾക്ക് നന്ദിയെന്നും മകൻ ചാണ്ടി ഉമ്മൻ ഫെയിസ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടി ആശുപത്രിയിൽ ടി വി കാണുന്നതും ചായകുടിക്കുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ ഫെയിസ്ബുക്ക് പോസ്റ്റ്