കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റിട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റിട്വന്റിയുടെ യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്റര്‍ ചുമതലയാണ് വര്‍ഗീസ് ജോര്‍ജ് ഏറ്റെടുത്തത്. ട്വന്റിട്വന്റി അഡൈ്വസറി കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും. നടനും സംവിധായകനുമായി ലാലും ട്വന്റിട്വന്റിയില്‍ ചേര്‍ന്നു.
ട്വന്റിട്വന്റിയുടെ നേതൃത്വ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഉപദേശക സമിതി അംഗങ്ങളെയും യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വര്‍ഗീസ് ജോര്‍ജ് ട്വന്റിട്വന്റി നേതൃത്വവുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തിലേക്ക് എത്തുന്നത്. ദുബായില്‍ ഒരു കമ്പനിയുടെ സിഇഒ ആയി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ വര്‍ഗീസ് ജോര്‍ജ്.