ഉദ്യോഗാർത്ഥികളുമായി സർക്കാർ നേരിട്ടു സംസാരിക്കണമെന്ന് കെ സുരേന്ദ്രൻ.
മന്ത്രിമാർ ഉദ്യോഗാർത്ഥികളെ അവഹേളിയ്ക്കുന്നത് നിർത്തണമെന്നും ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ.
ഒത്തുതീർപ്പു ചർച്ചയ്ക്ക് ഡിവൈഎഫ് ഐയ്ക്ക് എന്ത് അധികാരമെന്നും സുരേന്ദ്രൻ.
ദില്ലിയിൽ കേന്ദ്ര സർക്കാർ മന്ത്രിമാർ ചച്ച നടത്തിയിട്ടും അതിനെ പരിഹസിച്ചവരാണ് സിപിഎം.
ഇപ്പോൾ സെക്രട്ടേറിയേറ്റിനു മുന്നിൽ യുവജന ഉദ്യോഗാർത്ഥികൾ ജീവിക്കാൻ വേണ്ടി സമരം ചെയ്യുമ്പോൾ, അവരെ പരിഹസിക്കാനും അവഹേളിക്കാനുമാണ് സിപിഎം മന്ത്രിമാരും ശ്രമിയ്ക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ തൃശ്ശൂരിൽ അഭിപ്രായപ്പെട്ടു..