പള്ളികളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിയും പൊതുസ്ഥലത്തെ നമസ്‌കാരവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ബിജെപി നേതാവിന്റെ ഹര്‍ജി.
അനുരാഗ് അശോകാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അഞ്ച് തവണ ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്ക് വിളി ശബ്ദമലിനീകരണമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്റെ പരാതി മതത്തിനെതിരല്ലെന്നും ശബ്ദമലിനീകരണത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം 10 ഡെസിബെലില്‍ കൂടരുതെന്നാണ് നിയമം.
എന്നാല്‍ പള്ളികള്‍ പലപ്പോഴും ഇത് ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാറിന് കത്ത് നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല.
അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ നമസ്‌കാരം നിരോധിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിലെ നമസ്‌കാരം ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്.
നമസ്‌കാരം പള്ളികള്‍ക്കുള്ളിലാക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
നേരത്തെ സമാനമായ പരാതി ഉത്തര്‍പ്രദേശിലുമുണ്ടായിരുന്നു.