17.1 C
New York
Thursday, January 20, 2022
Home Kerala ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു.

ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു.


ഈ ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു.

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോർപറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.

ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രിൽ ഒന്നിനാണ് ഈ ബാങ്കുകൾ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയന പ്രക്രിയ ഈ മാർച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകൾ ഉണ്ടായിരിക്കില്ല.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോർപറേഷൻ  ബാങ്കിന്റെയും ഉപഭോക്താക്കൾക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയാനാവും. അല്ലെങ്കിൽ 18002082244 എന്ന നമ്പറിലോ 18004251515 എന്ന നമ്പറിലോ 18004253555 എന്ന നമ്പറിലോ ബന്ധപ്പെട്ടാലും വിവരമറിയാനാവും.

Visit our website

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ജനു 24 ന്, മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ് കോളിംഗ്' എന്ന...

ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു.

രാജ്യത്ത് കൊവിഡ് -19 രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി....

സെൻട്രൽ റെയിൽവേ: 2422 അപ്രൻ്റിസ്

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോപ്/ഡിവിഷനു കളിൽ 2422 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ:...
WP2Social Auto Publish Powered By : XYZScripts.com
error: