കോട്ടയം: ഈരാറ്റുപേട്ട അപകടം – പ്രതിശ്രുത വരന് പിന്നാലെ ഒപ്പം സഞ്ചരിച്ചിരുന്ന ബന്ധുവും മരണത്തിന് കീഴടങ്ങി. പാലാ ഇളന്തോട്ടം മൂന്നു തൊട്ടിയിൽ ജിബിൻ രാജു (31) ആണ് തിങ്കളാഴ്ച്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്.അപകടത്തിൽ അരുവിത്തുറ സ്വദേശി പാറയിൽ അജിത് ജേക്കബ്(29 കഴിഞ്ഞ ദിവസം മരിച്ചിരുന്നു . അജിതിൻ്റെ വിവാഹം വ്യാഴാഴ്ച്ച നടക്കാനിരിക്കെയാണ് ദാരുണാന്ത്യം. പാലാ – ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്ത് ശനിയാഴ്ച്ച രാത്രിയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും, പിക്കപ്പ്മാനുമായി കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരീക രക്തസ്രാവമാണ് രണ്ടു പേരുടെയും മരണത്തിനിടയാക്കിയത്.