ഈരാറ്റുപേട്ടയില്‍ വന്‍ മയക്കുമരുന്നു വേട്ട: എഡിഎമ്മും കഞ്ചാവുമായ് ഇല്ലിക്കക്കല്ല് ഗോള്‍ഡ് ജോയിയും സംഘവും എക്സെെസ് പിടിയില്‍
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുള്‍ഫിക്കര്‍ എ.ആര്‍.ന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഈരാറ്റുപേട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷന്‍ ക്വിക്ക്ല്‍ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളേജ് പടി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് പടി ജംഗ്ഷനില്‍ വച്ചാണ് കാറില്‍ കടത്തികൊണ്ട് വരവേയാണ് ഇവ പിടികൂടിയത്
അതീവ ലഹരിയുള്ള മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എംഡിഎംഎയും അരകിലോയോളം കഞ്ചാവുമായി ഈരാറ്റുപേട്ട നടയ്ക്കല്‍ വടക്കേടത്ത് അഹസ്സ് യൂസഫ് (27), തലപ്പലം കിഴക്കേവീട്ടില്‍ വിഷ്ണു മനോജ് (25) എന്നിവരാണ് പിടിയിലായത്.
പേട്ടയിലെ സുഹൃത്തിന്റെ കല്ല്യാണ രാത്രിയില്‍ ഡ്രഗ് പാര്‍ട്ടിയ്ക്കായി എറണാകുളത്ത് നിന്നും എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡയിലെടുത്തു.
ടൂറിസ്റ്റ് കേന്ദ്രമായ കുറ്റിലം പാറയില്‍ എത്തുന്ന യുവാക്കള്‍ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട മന്തേകുന്ന് ഭാഗം തെക്കേകര കരയില്‍ പറമ്പുകാട്ടില്‍ വീട്ടില്‍ ആരിഫ് മകന്‍ 27 വയസ്സുള്ള ഷാഹു മോന്‍ പി എയും അറസ്റ്റ് ചെയ്തു.
ചേരിമല പുല്ലേപ്പാറയിലുള്ള ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിന് മുന്‍ വശം റോഡരുകില്‍ വച്ച് യുവാക്കള്‍ വ്യാപകമായി ഗഞ്ചാവ് ഉപയോഗിക്കുന്നു എന്നും സാമൂഹ്യ വിരുദ്ധര്‍ കൂട്ടം കൂടുന്നുയെന്നുള്ള നാട്ടുക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈയിക്കില്‍, ഗഞ്ചാവ് ഉപയോഗിച്ചു കൊണ്ടിരുന്ന രണ്ട് യുവാക്കള്‍ എക്‌സൈസ് പാര്‍ട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു