ഇ.ശ്രീധരന് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് പിണറായി
ഇ ശ്രീധരൻ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ദ്ധനായിരുന്നുവെന്നും എന്നാൽ ഏത് വിദഗ്ദ്ധനും ബി ജെ പി ആയാൽ ബി ജെ പിയുടെ സ്വഭാവം കാണിക്കുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹമെത്തിയിട്ടുണ്ടാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അദ്ദേഹത്തിന് മറുപടി പറയാൻ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാമെന്നും പറഞ്ഞു.