17.1 C
New York
Sunday, September 24, 2023
Home Kerala ഇ .ഡി.യ്ക്കെതിരെ C Mരവീന്ദ്രൻ

ഇ .ഡി.യ്ക്കെതിരെ C Mരവീന്ദ്രൻ

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നാലാമതും നോട്ടീസ് നൽകിയതിന് പിന്നാലെ ഹർജിയുമായി സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡി രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹം ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്.

താൻ രോഗബാധിതനാണെന്നും ഇഡി തന്നെ കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സിഎം രവീന്ദ്രൻ ആവശ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമുള്ള ഇഡിയുടെ നടപടികൾ സ്റ്റേ ചെയ്യണം. ഇഡിയുടെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഒപ്പം അഭിഭാഷകനേയും അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇഡി തനിക്ക് തുടർച്ചയായി നോട്ടീസുകൾ അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും രവീന്ദ്രൻ പറയുന്നു. ഇഡി രജിസ്റ്റർ ചെയ്ത ഒരു കേസിലും താൻ പ്രതിയല്ലെന്നും രവീന്ദ്രൻ്റെ ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.

സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രശസ്ത സിനിമാ സംവിധായകൻ കെ.ജി.ജോർജ്ജ് അന്തരിച്ചു.

കാലത്തിന് മുമ്പേ പിറന്ന സൃഷ്ടികൾ സമ്മാനിച്ച് മലയാള സിനിമയുടെ ന്യുവേവ്‌ പ്രസ്ഥാനത്തിന് മുഖവുരയെഴുതിയ കെ ജി ജോർജ്ജ്‌ എന്ന കുളക്കാട്ടിൽ ഗീവർഗീസ്‌ ജോർജ്ജ്‌ വിടവാങ്ങി . ഇന്ത്യൻ കുറ്റാന്വേഷണ ചിത്രങ്ങളിൽ ഇന്നും സവിശേഷ സ്ഥാനം...

ശ്രീ കോവിൽ ദർശനം (2)🕉️ “ശ്രീ കർപ്പക വിനായക ക്ഷേത്രം” അവതരണം: സൈമ ശങ്കർ, മൈസൂർ.

ശ്രീ കർപ്പക വിനായക ക്ഷേത്രം പഴവങ്ങാടി ഗണപതി ദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്നും നേരെ തമിഴ് നാട്ടിലോട്ട് എളുപ്പത്തിൽ ഇറങ്ങാം. വീണ്ടും ഒരു ഗണപതി ദർശനം തന്നെ. പിള്ളയാർപട്ടി അഥവാ കർപ്പക വിനായകം ക്ഷേത്രത്തിലെ വിശേഷങ്ങൾ...

അറിവിൻ്റെ മുത്തുകൾ – (53) വേദങ്ങളും മന്ത്രവാദങ്ങളും ✍പി.എം .എൻ .നമ്പൂതിരി.

വേദങ്ങളും മന്ത്രവാദങ്ങളും വൈദികസംസ്കൃതത്തിൽ രചി ക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. ‘അറിയുക’ എന്ന് അർ ത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടാ യതെന്ന് പറയപ്പെടുന്നു. ബി.സി. 1500 നും...

പുസ്തക പരിചയം – “ഉറങ്ങുന്നവരുടെ ആംബുലൻസ് ” രചന: ശ്രീ സുരേഷ് കുമാർ വി, തയ്യാറാക്കിയത്: ദീപ ആർ അടൂർ

ദീർഘമായൊരു മൗനത്തിന് ശേഷം ശ്രീ സുരേഷ്കുമാർ.വി എന്ന കഥാകൃത്ത് വീണ്ടും എഴുതി തുടങ്ങിയ കഥകൾ. എഴുത്തിലേക്ക് തിരികെ എത്തിയപ്പോഴും ഈ കാലയളവിൽ ചെറുകഥ ലോകത്തിനുണ്ടായ മാറ്റങ്ങൾക്കൊപ്പം എത്താൻ കഥാകൃത്തിന് ഒട്ടും പ്രയാസം ഉണ്ടായില്ല...
WP2Social Auto Publish Powered By : XYZScripts.com
error: